നിങ്ങളുടെ സ്വന്തം സ്ഥലത്ത്, നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത്, സദ്ഗുരുവിനോടൊത്തുള്ള ഇന്നർ എൻജിനീയറിങ് അനുഭവിക്കൂ ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ എന്നത് 90 മിനിട്ട് വീതമുള്ള 7 തുടർച്ചയായ സെഷനുകൾ അടങ്ങിയതാണ്. അതിൽ നിങ്ങൾ ജീവിതത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന രീതിയെ പരിവർത്തനം ചെയ്യാൻ കഴിയുന്ന, പുരാതന യോഗ ശാസ്ത്രങ്ങളിൽനിന്നും എടുത്തിട്ടുള്ള ഉപകരണങ്ങൾ അടങ്ങിയിരിക്കുന്നു.
“ഈ ഭൂമിയിലെ ഏറ്റവും സങ്കീർണമായ യന്ത്രം മനുഷ്യ ശരീരമാണ്. പക്ഷെ നിങ്ങൾ അതിന്റെ യൂസേർസ് മാന്വൽ പോലും വായിച്ചിട്ടില്ല നമുക്ക് കണ്ടെത്താം ” —Sadhguru
“നിങ്ങളുടെ ആഗ്രഹങ്ങളെ തുറന്നു വിടുക. പരിമിതമായതിലേക്ക് അവയെ പരിമിതപ്പെടുത്താതിരിക്കുക അനന്തമായ ആഗ്രഹമാണ് നിങ്ങളുടെ ആത്യന്തികമായ പ്രകൃതം ” —Sadhguru
“നിങ്ങൾ അനന്തമായി വികാസം പ്രാപിക്കാൻ തയ്യാറാവുമ്പോൾ മാത്രമാണ് നിങ്ങൾ പൂർണമായും ജീവിക്കാൻ ആരംഭിക്കുന്നത് . ഒരാൾ പൂർണമായി ജീവിക്കുമ്പോൾ മാത്രമാണ് ആ ജീവന് സംതൃപ്തിയെന്തെന്ന് അറിയാൻ കഴിയുന്നത് ” —Sadhguru
“നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പരിപൂർണമായ സന്നദ്ധതയിൽ ജീവിക്കുകയാണെങ്കിൽ, നിങ്ങൾ അതിൽ നിന്നും സ്വർഗം സൃഷ്ടിക്കും. സന്നദ്ധമല്ലാതെ നിങ്ങൾ ചെയ്യുന്നതെന്തും നരകമാണ് ” —Sadhguru
“അധികം പേരും തങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത് നിങ്ങളുടെ മനസ്സിനെ അതിന്റെ പരിപൂർണമായ സാധ്യതയിലേക്ക് തുറന്നു വിടാനാണ് എന്റെ ആഗ്രഹം. ” —Sadhguru
“വാക്കുകളും അർത്ഥങ്ങളും മനസ്സിന്റെ സൃഷ്ടികളാണ്. ശബ്ദങ്ങളാണ് സൃഷ്ടിയുടെ അടിസ്ഥാന ഘടകം. ” —Sadhguru
“നിങ്ങളുടെ ക്ഷേമവും നിങ്ങളുടെ രോഗവും, നിങ്ങളുടെ സന്തോഷവും നിങ്ങളുടെ ദുഖവും എല്ലാം ഉള്ളിൽ നിന്നാണ് വരുന്നത്. നിങ്ങൾക്ക് ക്ഷേമമാണ് വേണ്ടതെങ്കിൽ, ഉള്ളിലേക്ക് തിരിയുക ” —Sadhguru
© 2022, Isha Foundation, Inc.
നിബന്ധനകളും ഉപാധികളും |
സ്വകാര്യതാ നയം | Powered by Fastly